|    Jun 26 Mon, 2017 7:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണം: കണ്‍സള്‍ട്ടന്‍സി കരാറില്‍ ക്രമക്കേടെന്ന് വിജിലന്‍സ് സത്യവാങ്മൂലം

Published : 9th November 2016 | Posted By: SMR

കൊച്ചി: ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ വ്യാപക ക്രമക്കേട് നടന്നതായി വിജിലന്‍സ് ഹൈക്കോടതിയില്‍. പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ ഭാഗത്തുനിന്ന് വീഴ്ചയും സ്വജനപക്ഷപാതവും ഉണ്ടായതായി സംശയിക്കുന്നതായും വിജിലന്‍സ് ആലപ്പുഴ ഡെപ്യുട്ടി സൂപ്രണ്ട് ജോര്‍ജ് ചെറിയാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
തനിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത് അനാവശ്യ നടപടിയാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിയാക്കപ്പെട്ട ചീഫ് എന്‍ജിനീയര്‍ എം പൊന്നമ്മ നല്‍കിയ ഹരജിയിലാണ് വിജിലന്‍സിന്റെ വിശദീകരണം. വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നടപടികളില്‍ വ്യാപകമായി ചട്ടലംഘനം നടന്നതായി കണ്ടത്തെിയിട്ടുണ്ടെന്ന് വിജിലന്‍സ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആര്‍ച്ചി മാട്രിക്‌സ് എന്ന കമ്പനിക്കാണ് ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കരാര്‍ കൊടുത്തിരിക്കുന്നത്. അടങ്കല്‍ തുകയുടെ 2.94 ശതമാനമാണ് കരാര്‍ തുക. സര്‍ക്കാര്‍ നിര്‍ദേശത്തിനുംതാഴെ ക്വാട്ട് ചെയ്ത കമ്പനികളെ തഴഞ്ഞ് 2.94 ശതമാനം നിരക്ക് ക്വാട്ട് ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് പരിശോധനയില്‍ വ്യക്തമായത്.  ടെന്‍ഡര്‍ തുറന്ന ശേഷം കണ്‍സെപ്റ്റ് ഡിസൈന്‍ ക്ഷണിച്ചതും ഇതിന്റെ വിലയിരുത്തലിനായി ജൂറി അംഗങ്ങളെ നിയമിച്ചതും ചട്ടലംഘനമാണ്. ഇത്തരം നടപടികളിലേക്ക് നയിക്കാനിടയാക്കിയ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്. നിലവിലെ അന്വേഷണത്തില്‍ ഈ ചട്ടലംഘനങ്ങളുമായി ചീഫ് എന്‍ജിനീയര്‍ക്ക് ബന്ധമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക