|    Nov 24 Fri, 2017 6:16 pm
FLASH NEWS

ഹരിപ്പാട് മെഡിക്കല്‍ കോളജ്: സിപിഎമ്മിന്റേത് പ്രതികാരനടപടിയെന്ന് എ എ ഷുക്കൂര്‍

Published : 17th October 2016 | Posted By: Abbasali tf

ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് ഇല്ലാതാക്കാനുള്ള ജി സുധാകരന്റേയും, സി പി എമ്മിന്റേയും ശ്രമം യുഡിഎഫിനെ വിജയിപ്പിച്ച ഹരിപ്പാട്ടെ ജനങ്ങളോടുള്ള പ്രതികാര നടപടിയാണെന്ന് ഡി.സി .സി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാറിനെക്കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണയാണ് പ്രചരിപ്പിക്കുന്നത്. കണ്‍സള്‍ട്ടന്‍സി കരാറിനെക്കുറിച്ച് കരാറുകാര്‍ തമ്മിലുള്ള കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. ഈ കരാറില്‍ അഴിമതിയുണ്ടോയെന്ന് അന്തിമമായി തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണ്. സത്യാവസ്ഥ ഇതായിരിക്കെ കരാറില്‍ അഴിമതിയുണ്ടെന്ന മുന്‍വിധിയോടെയുള്ള ജി സുധാകരന്റെ പ്രസ്്താവനകള്‍ രാഷ്ട്രീയ പകപോക്കലാണ്.കണ്‍സള്‍ട്ടന്‍സി കരാറുമായി രാഷ്ട്രീയ നേതൃത്വത്തിന് യാതൊരു ബന്ധവുമില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യം മാത്രം മുന്‍നിറുത്തി കള്ളപ്രചരണവുമായി ഇറങ്ങിയിരിക്കുന്ന ജി സുധാകരന്‍ ഹരിപ്പാട്ടെ ജനങ്ങളെ പീഡിപ്പിക്കുയാണെന്ന് ഷുക്കൂര്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന്‍ കീഴില്‍ പൊതുമരാമത്ത് വകുപ്പിനെ അപ്രശസ്തമാക്കിയ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിനോടുള്ള പകയാണ് ജി സുധാകരനെ കാടടച്ച് വെടിവെക്കാന്‍ പ്രേരിപ്പിക്കുന്നത്. പെ ാതുമരാമത്ത് വകുപ്പിന് നേരിട്ട് ഫണ്ട് ലഭ്യമാക്കാതെ  “കിസ്ബി “ മുഖാന്തിരമാണ് ഫണ്ട് ലഭ്യമാക്കുന്നത്. കിസ്ബി ധനകാര്യവകുപ്പിന് കീഴിലാണ് നിലവിലുള്ളത്. സുധാകരന്റെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച കാര്യങ്ങള്‍ സംബന്ധിച്ച വിഷയമാണ് ഇപ്പോള്‍ ഹൈക്കോടതിക്ക് മുന്‍പാകെയുള്ളത്. അതിനാല്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യപിക്കുന്നതില്‍ ഡിസിസിക്ക് എതിര്‍പ്പ് ഇല്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ജി സുധാകരന്‍ വിജിലന്‍സ് അന്വേഷണം എന്ന ഭീഷണി മുഴക്കി പേടിപ്പിക്കേണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു. ഹരിപ്പാട് മെഡിക്കല്‍ കോളജ് വെറും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങള്‍ ഇതിലെ വഞ്ചന തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്നും ഷുക്കൂര്‍ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക