|    May 26 Fri, 2017 4:30 pm
FLASH NEWS

ഹരിപ്പാട് മെഡിക്കല്‍ കോളേജ്: ആരോപണങ്ങള്‍ തള്ളികളഞ്ഞ് രമേശ് ചെന്നിത്തല

Published : 7th June 2016 | Posted By: mi.ptk

chenni

ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ പണം ചിലവാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട്  മെഡിക്കല്‍ കോളേജ് സ്വകാര്യ സംരംഭമാണെന്ന വാദവും 800 ഏക്കര്‍ നിലം നികത്തുന്നു എന്ന ആരോപണവും തെറ്റാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് വേണ്ടി മെഡിക്കല്‍ കോളേജ് നിര്‍മിക്കുകയായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഭൂമി ഏറ്റെടുക്കലിന് 15 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും കണ്‍സള്‍ട്ടന്‍സി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും പറഞ്ഞ രമേശ് ചെന്നിത്തല പൊതുസ്വകാര്യ പങ്കാളിത്തമുള്ള സംരഭങ്ങളോട് സര്‍ക്കാരിനുള്ള നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day