|    Jun 21 Thu, 2018 5:58 pm
FLASH NEWS

ഹരിപ്പാട് ഗവ. ഗേള്‍സ് എച്ച്എസ്എസും ബിഷപ്പ് ഹോഡ്ജസും ചാംപ്യന്‍മാര്‍

Published : 19th January 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലാ സബ്ജൂനിയര്‍ ത്രോബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്എസ്എസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിപ്പാട് ഗവ. ഗേള്‍സ് എച്ച്എസ്എസും ചാംപ്യന്മാരായി. ചെന്നിത്തല  മഹാത്മാ ബോയ്‌സ് എച്ച്എസ്എസും മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്എസ്എസും ആണ്‍, പെണ്‍ വിഭാഗത്തില്‍ റണ്ണര്‍അപ്പ് സ്ഥാനം നേടി. സംസ്ഥാന ചാംപ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ ഈ മല്‍സരത്തില്‍ നിന്നു തിരഞ്ഞെടുത്തു. പ്രഫ. ബോബി ഉമ്മന്‍ കുര്യന്റെ അധ്യക്ഷതയില്‍ കൂടിയ സമാപനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മന്‍ സമ്മാനദാനം നടത്തി. അസോസിയേഷന്‍ ഖജാഞ്ചി അഡ്വ. നവീന്‍ മാത്യു ഡേവിഡ്, യഥു കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സാലി ജേക്കബ്, എച്ച് എം അന്നമ്മ ഡാനിയേല്‍, ഡേവിഡ് ജോസഫ്, രാജേഷ് കെ ആര്‍, പിടിഎ പ്രസിഡന്റ് തോമസ് ജോണ്‍, ഫാ. ജോബി കെ ജോണ്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss