|    Jul 20 Fri, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹരിപ്പാട് കൊലപാതകം: ആറുപേര്‍ കൂടി അറസ്റ്റില്‍

Published : 13th September 2017 | Posted By: fsq

 

ആലപ്പുഴ: കഴിഞ്ഞ വെള്ളിയാഴ്ച ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര  അകംകുടിയില്‍  നടന്ന  കൊലപാതകത്തില്‍ പ്രതികളായ ആറുപേരെ കൂടി പോലിസ് അറസ്റ്റ്‌ചെയ്തു. അകംകുടിയില്‍ കറുകത്തറയില്‍  ലിജോ വര്‍ഗീസാ(29) ണ് കൊല്ലപ്പെട്ടത്. നങ്ങ്യാര്‍കുളങ്ങര, കറുകത്തറയില്‍ വീട്ടി ല്‍ സുനീഷ്  എന്നുവിളിക്കുന്ന ശിവപ്രസാദ്(31),  ശിവപ്രസാദിന്റെ സഹോദരന്‍ അനീഷ്  എന്നുവിളിക്കുന്ന ശിവലാല്‍ (28), അകംകുടി  ഉള്ളന്നൂര്‍ വീട്ടില്‍ പോത്തന്‍ എന്നുവിളിക്കുന്ന ഷിബു(26), അകംകുടി എഴുത്തുകാരന്‍ വടക്കതില്‍   മൂങ്ങയെന്നു വിളിക്കുന്ന മുകേഷ്(30), അകംകുടിയില്‍ അയനം വീട്ടില്‍ അരുണ്‍(26), ആംബുലന്‍സ് ഡ്രൈവറായ പിലാപ്പുഴയില്‍ തോട്ടുകടവില്‍  വീട്ടില്‍  മാഹീനെന്ന സുമീര്‍(22) എന്നിവരെയാണ് ഹരിപ്പാട് പോലിസ് അറസ്റ്റ്് ചെയ്തത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടത്തിയ ശേഷം ഹരിപ്പാട്  റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതികള്‍  ട്രെയിന്‍ മാര്‍ഗം കായംകുളത്ത് എത്തി ആംബുലന്‍സ്  ഡ്രൈവറായ ഷെമീറിനെ വിളിച്ചുവരുത്തി  ആംബുലന്‍സില്‍ എറണാകുളത്ത് എത്തുകയായിരുന്നു. ഇതില്‍ തമിഴ്‌നാട്ടിലേക്ക് കടന്ന അഞ്ചു പ്രതികളെ പോലിസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി എറണാകുളത്തേക്ക് തിരിച്ചെത്തിയപ്പോള്‍ അവിടെ നിന്നു കസ്റ്റഡിയിലെടുത്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അകംകുടിയില്‍ ശ്രീ നിവാസില്‍ രഞ്ജിത്തിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ നാലാം പ്രതി മുകേഷിന്റെ ബൈക്കില്‍  പോവുന്നതിനിടയില്‍ പോലിസിന്റെ പിടിയിലാവുകയായിരുന്നു. മുകേഷ്  അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇതില്‍ 4 കേസുകള്‍ 2008ലും ഒരുക്രിമിനല്‍ കേസ് 2012ലും ഹരിപ്പാട് പോലിസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും സിഐ ടി മനോജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss