|    Oct 19 Fri, 2018 4:17 am
FLASH NEWS

ഹരിപ്പാട് കുടിവെള്ള പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Published : 13th September 2017 | Posted By: fsq

 

ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തിലേക്കും ഒരു മുനിസിപ്പാലിറ്റിയിലേക്കും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ  നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രദേശ വാസികള്‍ക്ക് 100വര്‍ഷത്തേക്ക് ആവശ്യമായ കുടിവെള്ള മെത്തിക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 200 കോടി രൂപയാണ് പദ്ധതിത്തുക. നിയോജക മണ്ഡലത്തിലെ പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിലാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പള്ളിപ്പാട്,ചെറുതന,ചിങ്ങോലി,കരുവാറ്റ,കാര്‍ത്തികപള്ളി, കുമാരപുരം,ചേപ്പാട്, മുതുകുളം,തൃക്കുന്നപ്പുഴ,ആറാട്ടുപുഴ എന്നീ പഞ്ചായത്തിലേക്കും ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലേക്കും കുടിവെള്ള മെത്തിക്കുകയെന്നതാണ് പദ്ധതിലക്ഷ്യം. ചെന്നിത്തലയില്‍ നിന്നാണ്  പദ്ധതിക്കായുള്ള വെള്ളമെത്തുക.  ഇവിടെ നിന്നു ശുദ്ധീകരച്ച ശേഷമാവും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss