|    Sep 21 Fri, 2018 10:01 pm
FLASH NEWS

ഹരിപ്പാട് കുടിവെള്ള പദ്ധതി ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിലേക്ക്

Published : 26th January 2017 | Posted By: fsq

 

ഹരിപ്പാട്: നഗരസഭയ്ക്കും സമീപത്തെ പത്തു പഞ്ചായത്തുകള്‍ക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. പ്രതിദിനം 50 ദശലക്ഷംലിറ്റര്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ ശേഷിയുണ്ടിതിന്.പള്ളിപ്പാടിനു കിഴക്ക് മൂന്നര ഏക്കറില്‍ നിര്‍മിക്കുന്ന ജല ശുദ്ധീകരണ ശാല, ചെന്നിത്തലയില്‍ നിര്‍മിക്കുന്ന 10 മീറ്റര്‍ വ്യാസമുള്ളകിണര്‍, പമ്പുഹൗസ്, ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഒമ്പതു കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോ വാട്ടര്‍ പമ്പിങ് മെഷീന്‍, 14 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉപരി തല ടാങ്ക്, ആവശ്യമായ ട്രാന്‍സ്‌ഫോമറുകള്‍ പമ്പു സെറ്റുകള്‍ എന്നിവയും സ്ഥാപിക്കും. മൂന്നാം ഘട്ടത്തില്‍ ചേപ്പാട്ട് ഒമ്പതു ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണി, ഹരിപ്പാട് 10 ക്ഷം, ചിങ്ങോലി ഏഴു ലക്ഷം, ചെറുതന ആറു ലക്ഷം മുതുകുളം ആറു ലക്ഷം കുമാരപുരം 12 ലക്ഷം, കരുവറ്റ ഒമ്പതു ലക്ഷം, കാര്‍ത്തികപ്പള്ളി ഒമ്പതു ലക്ഷം, തൃക്കുന്നപ്പുഴ 12 ലക്ഷംആറാട്ടുപുഴ 13 ലക്ഷവുംശേഷിയുള്ള സംഭരണികളാവും നിര്‍മിക്കുക. ഇതിനോടൊപ്പം 60 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ക്ലിയര്‍വാട്ടര്‍പൈപ്പും സ്ഥാപിക്കും. ചെന്നിത്തലയില്‍ നിര്‍മിക്കുന്ന കിണറിലേക്ക്‌വെള്ളം സംഭരിച്ച് പൈപ്പുലൈന്‍ വഴി പള്ളിപ്പാട്ടെ ശുദ്ധീകരണ ശാലയിലെത്തിച്ച് അവിടെ നിന്നും അതാതു പഞ്ചായത്തുകളില്‍ സ്ഥാപിക്കുന്ന സംഭരണിയിലേക്ക് വെള്ളം എത്തിച്ച് വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്.പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഒരാള്‍ക്ക് പ്രതിദിനം 70 ലിറ്റര്‍ ശുദ്ധജലം എന്ന കണക്കിന് ഏകദേശം രണ്ടുലക്ഷത്തിനു മുകളിലുള്ള ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 200 കോടി രൂപയാണ് നിര്‍മാണത്തിന് ആവശ്യമായ അടങ്കല്‍ തുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss