|    Jan 19 Thu, 2017 10:35 pm
FLASH NEWS

ഹരിപ്പാട്ട് രണ്ട് അപകടം: നാലു മരണം

Published : 5th September 2016 | Posted By: SMR

ഹരിപ്പാട്: രണ്ട് വാഹനാപകടങ്ങളില്‍ വീട്ടമ്മയടക്കം നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്നു യുവാക്കളും കരീലക്കുലങ്ങര പെട്രോള്‍ബങ്കിനു സമീപം ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പിക്കപ്പ് വാനിലിടിച്ച് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന വീട്ടമ്മയുമാണ് മരിച്ചത്.
തകഴി കുന്നുമ്മ സാബിത്ത് മന്‍സിലില്‍ മുഹമ്മദ്‌കോയ-സാബിറ ദമ്പതികളിടെ മകന്‍ മുഹമ്മദ് സാബിത്ത് (25), കുറുങ്ങാട്ട് ലക്ഷംവീട്ടില്‍ സുബൈറിന്റെയും ഷീജയുടെയും മകന്‍ നൗഷാദ് (സുജീര്‍- 23), ഐരാമ്പള്ളില്‍ ലക്ഷംവീട്ടില്‍ കുഞ്ഞുമോന്റെയും ആരിഫയുടെയും മകന്‍ അനസ് (26) എന്നിവരാണ് കരുവാറ്റയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സജീനയാണ് അനസിന്റെ ഭാര്യ. മകന്‍: മുഹമ്മദ് ഫിനാന്‍. മൂവരുടെയും ഖബറടക്കം കുന്നുമ്മപ്പള്ളിയില്‍ നടന്നു.
പത്തിയൂര്‍ വിഎസ് വിഹാറില്‍ വിശ്വനാഥപിള്ളയുടെ ഭാര്യ എസ് സാവിത്രിയമ്മ (62) ആണ് കരീലക്കുളങ്ങരയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച വിശ്വനാഥപിള്ളയുടെ കാലിന് ഒടിവുണ്ട്. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.50നായിരുന്നു അപകടം.
ഇവരുടെ സഹോദരന്റെ ചെറുതനയിലെ വീട്ടിലേക്ക് പോകുന്ന വഴി കരീലക്കുളങ്ങര പമ്പില്‍ നിന്നു പെട്രോള്‍ നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഹരിപ്പാട് ഭാഗത്തേക്കു വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
തലയടിച്ച് റോഡില്‍ വീണ സാവിത്രിയമ്മ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മക്കള്‍: ബിനീഷ് കുമാര്‍, സന്ധ്യ. മരുമക്കള്‍: പത്മകുമാര്‍, റീന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക