|    Dec 15 Sat, 2018 9:56 am
FLASH NEWS
Home   >  Kerala   >  

‘ഹരിത നാട്, ഹരിത ഭൂമി ‘: എസ്ഡിപിഐ പരിസ്ഥിതി പ്രചരണത്തിനു തുടക്കമായി

Published : 5th June 2018 | Posted By: mtp rafeek

കോഴിക്കോട്: ‘ഹരിത നാട്, ഹരിത ഭൂമി’ എസ്ഡിപിഐ പരിസ്ഥിതി പ്രചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പൂന്തുറയില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വ്വഹിച്ചു. പരിസ്ഥിതി ദിനമായ അഞ്ച് മുതല്‍ പാര്‍ട്ടി സ്ഥാപകദിനമായ 21 വരെ പരിസ്ഥിതി പ്രചരണ കാലമായി എസ്ഡിപിഐ ആചരിക്കും. ബ്രാഞ്ച് കമ്മറ്റികളുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തുടനീളം പതിനയ്യായിരം മഴക്കുഴികള്‍ നിര്‍മ്മിക്കും.

കിണര്‍ റീചാര്‍ജ്ജിംഗിനെ കുറിച്ചും പരിസ്ഥിതി പരിപാലനത്തെ കുറിച്ചും ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കും. ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം, ഗൃഹ സന്ദര്‍ശനം എന്നിവക്ക് പുറമെ വൃക്ഷത്തൈ നടീല്‍, സൗജന്യ സാങ്കേതിക സഹായം തുടങ്ങിയവയും സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി  റോയ് അറക്കല്‍, സെക്രട്ടറി കെ എസ് ഷാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അശ്‌റഫ് പ്രാവച്ചമ്പലം, എ ഇബ്രാഹിം മൗലവി  സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss