|    Jan 22 Sun, 2017 3:43 pm
FLASH NEWS

ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് ഹൈക്കോടതി

Published : 11th September 2016 | Posted By: SMR

കൊച്ചി: ഇരുകക്ഷികളുടേയും വാദം കേള്‍ക്കാതെ ഏകപക്ഷീയമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍  ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് ഹൈക്കോടതി. പള്ളിച്ചാല്‍ വില്ലേജിലെ 7.8603 ഹെക്ടര്‍ സ്ഥലത്തെ ക്വാറിക്ക് ലൈസന്‍സ് പുതുക്കിനല്‍കിയ നടപടി ഏകപക്ഷീയമായി തടഞ്ഞ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ക്വാറി ലൈസന്‍സ് സംബന്ധിച്ച് ഇരു കക്ഷികളില്‍നിന്നും ചട്ടപ്രകാരം വാദം കേട്ട് വീണ്ടും ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ ചട്ടപ്രകാരം വര്‍ഷങ്ങളായി ക്വാറി നടത്തിയിരുന്ന കെകെ റോക്‌സ് ആന്റ് ഗ്രാനൈറ്റ്‌സ് ഇന്ത്യ ക്വാറി നടത്തിപ്പിനായി പാരിസ്ഥിതികാ നുമതി തേടി. ഇതിനെതിരേ പ്രദേശവാസിയായ എസ് ലത ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. ക്വാറി ഉടമയ്ക്ക് നോട്ടീസ് അയക്കുകയോ വാദം കേള്‍ക്കുകയോ ചെയ്യാതെ  ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവിലൂടെ പാരിസ്ഥിതിക അനുമതി സ്റ്റേ ചെയ്തു.
എന്നാല്‍, ഏകപക്ഷീയമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ക്വാറി ഉടമയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2010ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ആക്റ്റ് അനുസരിച്ച് സിവില്‍ കോടതികളുടെ അധികാരം ട്രൈബ്യൂണലിനുണ്ട്. എന്നാല്‍, സ്വഭാവിക നീതിക്കനുസരിച്ചും സിവില്‍ നടപടി ചട്ടപ്രകാരവുമാണ് ഉത്തരവുകള്‍ പുറപ്പെടുവിക്കാവൂ. പരാതികളുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷിയെ കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക