|    Nov 19 Sun, 2017 3:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹരിത ട്രൈബൂണല്‍ : വിജ്ഞാപനം പുനപ്പരിശോധിക്കണം

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബൂണല്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും കാലാവധി വെട്ടി കുറയ്ക്കുകയും അധികാരാവകാ—ശങ്ങള്‍ എടുത്തുകളയുകയും ചെയ്ത ധനമന്ത്രാലയത്തിന്റെ 2017 ജൂണ്‍ 27ലെ വിജ്ഞാപനം പുനപ്പരിശോധിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ദേശീയ ഹരിത ട്രൈബൂണലിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന വിജ്ഞാപനം ഭരണഘടനാ ലംഘനവും നിയമവിരുദ്ധവും അനുചിതവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച വിജ്ഞാപനം ധനകാര്യ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്‌വാര്‍ ലോക്‌സഭയുടെ മേശപ്പുറത്തു വച്ചപ്പോള്‍ തടസ്സവാദമുന്നയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.  ഹരിത ട്രൈബൂണലിനെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ദുരുദ്ദേശ്യമാണ് ഭരണഘടനാപരമായി നിലവില്‍ വന്ന ട്രൈബൂണലിന്റെ അധികാരം വെട്ടിച്ചുരുക്കുന്ന ചട്ടങ്ങള്‍ക്ക് പിന്നില്‍- പ്രേമചന്ദ്രന്‍ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക