|    Sep 23 Sun, 2018 4:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹരിത കോടതി: ഉത്തരവ് റദ്ദാക്കണമെന്ന ഹരജി പരിഗണിച്ചില്ല

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ ഭരണകാര്യാലയത്തിലേക്ക് കമ്പനി ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ച ഹരിത കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. സ്‌റ്റെര്‍ലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനെതിരേ ഉണ്ടായ പോലിസ് വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും 102 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാരാണ് ഹരിത കോടതിയുടെ ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്.
എന്നാല്‍, ഹരജി അതിന്റെ മെറിറ്റ് പ്രകാരം ഹരിത കോടതിയില്‍ തന്നെ പരിഗണിക്കുമെന്നും കമ്പനിയുടെ ഭരണകാര്യാലയത്തിന്റെ പരിപാലനം സംബന്ധിച്ച് ഹരിത കോടതി തന്നെ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കുന്നതായിരുന്നു ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. മെയ് 22ന് നടന്ന വെടിവയ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്പനി അടച്ചുപൂട്ടിയിരുന്നു. ആഗസ്ത് 8നാണ് സ്റ്റെര്‍ലൈറ്റ് കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ഭരണകാര്യാലയത്തിലേക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കമ്പനി ഉദ്യോഗസ്ഥര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചതുകൊണ്ട് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. ഇന്നലെ കോടതി വിഷയം വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
യുകെ ആസ്ഥാനമായ വേദാന്ത ഗ്രൂപ്പിനു കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കമ്പനിക്കു വേണ്ടി അഭിഭാഷകനായ സി എ സുന്ദരം ഹാജരായി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും ന്യായമായ വാദം കേള്‍ക്കാതെയുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ കമ്പനി അടച്ചുപൂട്ടിയതെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss