|    Jun 21 Thu, 2018 6:26 am
FLASH NEWS

ഹരിത കേരളാ മിഷന്‍ : ലക്ഷം ഔഷധസസ്യങ്ങള്‍ തയ്യാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്

Published : 5th August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ലോകപരിസ്ഥിതി ദിനത്തിന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 7 പഞ്ചായത്തുകളില്‍ പൊതുസ്ഥലങ്ങളിലും, പാതയോരങ്ങളിലും വച്ചുപിടിപ്പിക്കുന്ന ആവശ്യത്തിലേക്ക് ഒരു പഞ്ചായത്തില്‍ 20,000 തൈകള്‍ പ്രകാരം ഏഴ് പഞ്ചായത്തുകളിലായി 1,40,000വും, ബ്ലോക്ക് പഞ്ചായത്തിനായി  20,000 തൈകളുമാണ് തയ്യാറാക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് രണ്ടുകോടി തൈകളാണ് തയ്യാറാക്കുന്നത്. വിഷമയമുള്ള നമ്മുടെ അന്തരീക്ഷത്തെ അതില്‍നിന്നും രക്ഷിക്കാന്‍, ആരിവേപ്പ്, കറിവേപ്പ്, നെല്ലി, മുരിങ്ങ, കുടുംപുളി, മുള കൂടാതെ ഫലവൃക്ഷത്തൈകളായ മാവ്, പ്ലാവ്, പേര, കശുമാവ്, സപ്പോട്ട, തെങ്ങ്, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍ തുടങ്ങിയ തൈകളാണ് തയ്യാറാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  പാതയോരത്തും അതോടൊപ്പം പൊതുഭൂമിയിലും ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരുടെ സ്വകാര്യഭൂമിയിലും മരം നടുന്നതിനും സംരക്ഷണസംവിധാനം ഒരുക്കുന്നതിനും, അതിനുപുറമെ മൂന്നു മുതല്‍ അഞ്ചുവര്‍ഷത്തേയ്ക്കുള്ള പരിചരണപ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പ്രവര്‍ത്തകരാണ് നടപ്പാക്കുന്നത്. ഈ പദ്ധതിക്ക് പിന്തുണയുമായി കുമരകത്തെ കൃഷി വിജ്ഞാനകേന്ദ്രവും, പ്രാദേശിക കൃഷിഭവനുകളും, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധികൃതരും രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി നടത്തപ്പെടുന്ന പരിപാടിയുടെ ഔപചാരികമായ ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് നിര്‍വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss