|    Oct 16 Tue, 2018 11:00 pm
FLASH NEWS

ഹരിത കേരളം മിഷന്‍ ഫോട്ടോഗ്രഫി മല്‍സരം

Published : 5th December 2017 | Posted By: kasim kzm

മലപ്പുറം: ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മല്‍സരം നടത്തുന്നു.  ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുമുള്ള ഫോട്ടോകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേയ്ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. പത്ത് പേര്‍ക്ക് പ്രോല്‍സാഹനമായി സാക്ഷ്യപത്രം നല്‍കും. ഫോട്ടോഗ്രഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. ംംം.രീിലേേെ.വമൃശവേമാ.സലൃമഹമ.ഴീ്.ശി എന്ന യുആര്‍എല്‍ വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷയും ഫോട്ടോകളും സ്വീകരിക്കുകയുള്ളൂ. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. 8 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായിട്ടാണ് മല്‍സരം. കേരളം പശ്ചാത്തലമായ ഫോട്ടോകള്‍ മാത്രമേ പരിഗണിക്കു. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍വരെ അയക്കാം. അവസാന തിയ്യതി ഡിസംബര്‍ ഏഴ്. വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss