|    Apr 30 Sun, 2017 12:40 pm
FLASH NEWS

ഹരിത കേരളം മിഷന്‍ :ജില്ലാതല സമിതി രൂപീകരിച്ചു; കര്‍മപദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Published : 1st December 2016 | Posted By: SMR

പാലക്കാട്: നവകേരള മിഷന്റെ ഭാഗമായുള്ള നാല് പദ്ധതികളില്‍ ആദ്യം നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി അധ്യക്ഷയും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി കണ്‍വീനറുമായുള്ള സമിതിയുടെ ആദ്യയോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുതുതല-വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളാണ്. കൂടാതെ ജില്ലയിലെ എംഎല്‍എ മാരും നഗരസഭ ചെയര്‍മാന്‍മാരും സമിതിയിലുണ്ട്. വിവിധ ബ്ലോക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പാലക്കാട്- ഒറ്റപ്പാലം സബ് കലക്ടര്‍മാര്‍, അസി.കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവരെ നിയോഗിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രധാനപ്പെട്ട ഒരു കുളം നവീകരണത്തോടെ ജില്ലാ തല പരിപാടികള്‍ക്ക് തുടക്കമിടാന്‍ യോഗം തീരുമാനിച്ചു. ഓരോ ബ്ലോക്കിലെയും ഒരു പഞ്ചായത്തില്‍ 50 സെന്റ് സ്ഥലത്ത് തരിശ് ഭൂമിയില്‍ കൃഷി ചെയ്യുന്നതിനായി ഉചിതമായ സ്ഥലം കൃഷി വകുപ്പ് കണ്ടെത്തും. എല്ലാ സ്‌കൂളുകളിലും ഹരിതകേരളം സംബന്ധിച്ച ചിത്രരചനാ , ക്വിസ്, പ്രസംഗ മല്‍സരം നടത്തുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. വാര്‍ഡ്തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഡിസംബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം ജില്ലാ കലക്ടര്‍ക്ക് നല്‍കാനും തീരുമാനിച്ചു. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക -വ്യാപാര മേഖലയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡിസംബര്‍ രണ്ടിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ യോഗം ചേരും. ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിപാടികളിലും ജില്ലാ-പ്രാദേശിക തലത്തില്‍ എല്ലാ വകുപ്പുകളിലെയും പ്രാതിനിധ്യം ഉറപ്പാക്കും. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day