|    Nov 21 Wed, 2018 1:04 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ്

Published : 9th August 2018 | Posted By: kasim kzm

പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എന്‍ജിനീയറിങ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേണലിസത്തില്‍ ബിരുദംഅല്ലെങ്കില്‍ പിജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫിസുമായും ഹരിത കേരളം സംസ്ഥാന ഓഫിസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്റും നല്‍കുന്നതാണ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 2018 ആഗസ്ത് 18ന് വൈകീട്ട് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss