|    Oct 24 Wed, 2018 4:43 am
FLASH NEWS

ഹരിത കേരളം പദ്ധതി പൂര്‍ണമായി ലക്ഷ്യത്തിലെത്തിയില്ലെന്ന് കൃഷി മന്ത്രി

Published : 18th September 2017 | Posted By: fsq

 

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ബൃഹദ്പദ്ധതിയായ ഹരിതകേരളം പദ്ധതി പൂര്‍ണമായി ലക്ഷ്യത്തിലെത്തിയില്ലെന്ന് കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥികള്‍ രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക സംസ്‌കാരത്തിലേക്ക് സംസ്ഥാനത്തെ തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമകരമായ പദ്ധതിയായ ഹരിതകേരളത്തിന് ഇതുവരെ സംഭവിച്ചത് വന്‍ തകരാറാണ്. കാര്‍ഷിക സര്‍വകലാശാലയുടേയും മറ്റു സംഘടനകളുടേയും സഹകരണത്തോടെ പദ്ധതിയുടെ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ മികച്ച വിജയം കരസ്ഥമാക്കിയ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും കുട്ടികളുടെ ചികില്‍സയും സംരക്ഷണവും ഏറ്റെടുത്ത് സൊലേസ് സന്നദ്ധ സംഘടനയ്ക്കായി ട്രസ്റ്റ് സമാഹരിച്ച അമ്പതിനായിരം രൂപയുടെ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. സംഘടന മാനേജിംഗ് ട്രസ്റ്റി ടി ആര്‍ ഷാഹിലാല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, മുന്‍ സ്പീക്കര്‍ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി രാജേന്ദ്രന്‍, സംഘടനാ ജനറല്‍ സെക്രട്ടറി വി വി പുഷ്പാംഗദന്‍ സംസാരിച്ചു.കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍, മികച്ച പാടശേഖരസമിതി, തുടങ്ങിയ മേഖലകളില്‍ മികവു പുലര്‍ത്തിയവരെയും ട്രസ്റ്റ് അനുമോദിച്ചു. തുടര്‍ന്ന് ‘സമകാലീന കാര്‍ഷിക കേരളത്തിന്റെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണവും നടന്നു. 1977-81 ബാച്ചില്‍ നിന്നു പഠിച്ചിറങ്ങിയവര്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് ചാരിറ്റബിള്‍ ട്രസ്റ്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss