|    Apr 20 Fri, 2018 1:13 am
FLASH NEWS

ഹരിത കേരളം ജില്ലാതല ഉദ്ഘാടനം എട്ടിന്

Published : 30th November 2016 | Posted By: SMR

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളാ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള നാല് പദ്ധതികളിലൊന്നായ ഹരിതകേരളം പദ്ധതി ഡിസംബര്‍ എട്ടിന് തുടങ്ങും . ജലസംരക്ഷണവും – മാലിന്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളനഹാളില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശുചിത്വ-മാലിന്യസംസ്‌കരണ പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ ഏഴിന് മാലിന്യ വിവരശേഖരണ സര്‍വേ തുടങ്ങും . എട്ട്, ഒന്‍പത്, 11 തിയതികളില്‍ ഓരോ കുടുംബത്തിനും അനുയോജ്യമായ മാതൃകകള്‍ കണ്ടെത്തും. വീടുകളിലെ ഇ-മാലിന്യങ്ങള്‍ക്കും ഫര്‍ണിച്ചറിനും വിപണി കണ്ടെത്തുന്നതിന് സവാപ് ഷോപ്പുകള്‍, പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിച്ചുള്ള ഗ്രീന്‍ പ്രോട്ടോകോള്‍, നിലവില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്ന 10 സ്ഥലങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി സൗന്ദര്യവല്‍ക്കരണം തുടങ്ങിയവ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കും. ഡിസംബര്‍ എട്ട് പ്ലാസ്റ്റിക് കാരിബാഗ് ഹോളിഡേയായിരിക്കും.കൃഷി വകുപ്പ് നേതൃത്വം നല്‍കുന്ന ‘സുജലം-സുഫലംപദ്ധതിയുടെ ഭാഗമായി തരിശ് സ്ഥലങ്ങളില്‍ കൃഷി ,കാര്‍ഷികോല്‍പന്നങ്ങള്‍ വിപണിയുമായി ബന്ധപ്പെടുത്തുക , വിളകള്‍ക്കനുയോജ്യമായ കൃഷിസ്ഥലങ്ങള്‍ കണ്ടെത്തുക , സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം, കീടനാശിനികളുടെ പൂര്‍ണനിരോധനം , കൃഷിയില്‍ നൂതന തൊഴിലവസരങ്ങള്‍, പരമ്പരാഗത വിത്തിന സംരക്ഷണം , മികച്ച കൃഷി മാതൃകകള്‍ പ്രോല്‍സാഹിപ്പിക്കല്‍ , ഗാര്‍ഹികമാലിന്യങ്ങള്‍ വളമാക്കി മാറ്റല്‍, എല്ലാ വീടുകളിലും കംപോസ്റ്റ് , ജൈവ കൃഷി പരിശീലനം, കുറിയ/സങ്കരയിനം തെങ്ങ്്‌തൈ പ്രോല്‍സാഹനം ദുര്‍ബല വിഭാഗങ്ങളുടെ സ്ഥലങ്ങളില്‍ കൃഷി പ്രോല്‍സാഹനം എന്നിവ നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ജലസമൃദ്ധി ‘ പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ എട്ടിന് 260 പ്രവൃത്തികള്‍  തുടങ്ങും. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് 61,024 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന വിധമാണ് പ്രവൃത്തികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 1.8 കോടി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. എട്ടിന് 183 കിണറുകള്‍ റീചാര്‍ജിങ് , 27 കുളം നിര്‍മാണം, 21 കനാല്‍ പുനരുദ്ധാരണം, ആറ് ചെക്ക്ഡാം നിര്‍മാണം, ഒന്‍പത് പ്രദേശങ്ങളില്‍ ദുര്‍ബലവിഭാഗങ്ങളുടെ ഭൂവികസനം, തിരഞ്ഞെടുത്ത 14 പഞ്ചായത്തുകളില്‍ വനവല്‍ക്കരണം എന്നിവ നടത്തും. കലക്ടറ്റേറ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി അധ്യ.ക്ഷത വഹിച്ചു. എം എല്‍എ മാരായ കെ കൃഷ്ണന്‍കുട്ടി, കെ വി വിജയദാസ്. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് നഗരസഭാ അധ്യക്ഷന്‍മാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss