|    May 1 Mon, 2017 7:56 am

ഹരിത കേരളം: ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് കലക്ടര്‍

Published : 2nd December 2016 | Posted By: SMR

കോട്ടയം: കേരളപ്പിറവി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച നവകേരള മിഷന്‍ പദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ എട്ടിന് തുടക്കം കുറിക്കുന്ന ഹരിത കേരളം പദ്ധതി ഒരു വലിയ ബഹുജന പ്രസ്ഥാനമായി നടപ്പാക്കണമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ സി എ ലത ഉദ്യേഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ മുന്‍ ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക-സാഹിത്യ- കായിക മേഖലകളിലുള്ളവര്‍, കര്‍ഷകര്‍, വ്യവസായികള്‍, വിമുക്തഭടന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കണം.ഹരിത കേരളം മിഷന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അടിയന്തരമായി അന്തിമ രൂപം നല്‍കണമെന്നും പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ക്ക് നല്‍കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.   പരിപാടിയുടെ പ്രചാരണാര്‍ത്ഥം അഞ്ചിന് വിളംബര ജാഥ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ  നേതൃത്വത്തില്‍ നടക്കുന്ന ജാഥയില്‍ എന്‍സിസി-സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പങ്കെടുക്കും. പ്രാദേശിക തലങ്ങളില്‍ നടത്തുന്ന ജലസ്രോതസ്സുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള  ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അതത് പ്രദേശങ്ങളിലെ വരള്‍ച്ചാ ജില്ലാ  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിച്ചു നടത്തണമെന്നും കലക്ടര്‍ അറിയിച്ചു. പ്ലാനിങ് ഓഫിസര്‍ കെ എസ് ലതി, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജോണ്‍സ് പ്രേംകുമാര്‍, എഡിസി ജനറല്‍ പി എസ് ഷിനോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി സിസുരേഷ്‌കുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day