|    Jun 23 Sat, 2018 7:58 am
FLASH NEWS

ഹരിത എക്‌സ്പ്രസ്് ജില്ലയില്‍ പര്യടനം തുടങ്ങി

Published : 15th January 2017 | Posted By: fsq

 

കാസര്‍കോട്്: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരള പദ്ധതിയുടെ  ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിത എക്‌സ്പ്രസിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നടന്ന സ്വീകരണ യോഗത്തില്‍ എം രാജഗോപാലന്‍ എംഎല്‍എ ഹരിത എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ്് ടി വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൂരക്കളി ആചാര്യന്‍ മാധവ പണിക്കറെ ആദരിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ വി പി ഫൗസിയ, പി സി ഫൗസിയ, പിലിക്കോട് പഞ്ചായത്ത് വൈപ്രസിഡന്റ് പി ശൈലജ, നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം വി പി രാജീവന്‍, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ എം ടി പി മൈമൂനത്ത്, കെ ദാമോദരന്‍ എന്‍ വി ചന്ദ്രന്‍, വി പി രാജീവന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍ സംസാരിച്ചു.നീലേശ്വരത്ത് നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി  ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ കണ്ണന്‍, കെ പി കരുണാകരന്‍, പി രാധ സംസാരിച്ചു. ബേക്കലില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, എഡിഎം കെ അംബുജാക്ഷന്‍ സംസാരിച്ചു.പാലക്കുന്ന് നടന്ന സ്വീകരണ പരിപാടി കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ്് കെ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ കുഞ്ഞിരാമന്‍, കെ ജി മാധവന്‍, പുഷ്പവല്ലി, വി ആര്‍ ഗംഗാധരന്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഐങ്ങോത്ത് നടന്ന പരിപാടി നഗരസഭാ  ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. എന്‍ ഉണ്ണികൃഷ്ണന്‍, ഗംഗരാധാകൃഷ്ണന്‍, കെ കെ ഗീത, എം പി ജാഫര്‍, ടി വി ഭാഗീരഥി, മഹമൂദ് മുറിയനാവി സംസാരിച്ചു.ഇന്ന് രാവിലെ 10.30ന് ഉപ്പളയില്‍ നടക്കുന്ന സ്വീകരണ പരിപാടി പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 12.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss