|    Nov 18 Sat, 2017 7:20 pm
FLASH NEWS

ഹരിതാഭയില്‍ കേരളപ്പിറവി ദിനാഘോഷം

Published : 2nd November 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലയില്‍ കേരളപ്പിറവി ദിനം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ലാ ഭരണകൂടവും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കേരളപ്പിറവി ദിനവും ഔദ്യോഗിക ഭാഷ വാരാഘോഷവും നടത്തി. കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു.  ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദ മല്‍സരത്തിലെ ജേതാക്കള്‍ക്കും ശ്രേഷ്ഠഭാഷാ വാരാചരണത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് നടത്തിയ വിവിധ മല്‍സരവിജയികള്‍ക്കും എംപി സമ്മാനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. എഡിഎം ഇ മുഹമ്മദ് യൂസഫ് മലയാളദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി അബ്ദുന്നാസിര്‍, സി എം ഗോപിനാഥന്‍, കെ ടി അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുല്‍ കരീം സംസാരിച്ചു.കേരളപ്പിറവി ദിനത്തില്‍ എസ്എസ്എ ശിക്ഷക് സദനില്‍ സെമിനാര്‍ നടത്തി. കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, എസ്എസ്എ പ്രൊജക്റ്റ് ഓഫിസര്‍ ഡോ. പി വി പുരുഷോത്തമന്‍, ഗവ. ടിടിഐ മെന്‍ പ്രിന്‍സിപ്പല്‍ പി ആര്‍ വസന്തകുമാര്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ കെ ആര്‍ അശോകന്‍, ടി പി  വേണുഗോപാലന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍, ബിപിഒ കൃഷ്ണന്‍ കുറിയ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക