|    Jul 21 Sat, 2018 7:22 pm
FLASH NEWS

ഹരിതകേരളത്തിന് മാതൃക കാട്ടി ധന്യം സമാപിച്ചു

Published : 15th January 2017 | Posted By: fsq

 

കൊല്ലം: വെള്ളവും വൃത്തിയും പച്ചപ്പും വീണ്ടെടുക്കാനുള്ള നാടിന്റെ പരിശ്രമങ്ങള്‍ക്ക് മാതൃക കാട്ടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി നാഷനല്‍ സര്‍വീസ് സ്‌കീം സംസ്ഥാന വാര്‍ഷിക സംഗമം-ധന്യം സമാപിച്ചു. കടപ്പാക്കട ടികെഡിഎം ഗവണ്‍മെന്റ് വിഎച്ച്എസ്എസ് കേന്ദ്രീകരിച്ച് നടത്തിയ ക്യാമപില്‍ വിവിധ ജില്ലകളില്‍നിന്നുള്ള 600 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. സമാപന സമ്മേളനവും ഹരിതഭവനം പദ്ധതി ഉദ്ഘടനവും സംസ്ഥാന വനം മന്ത്രി കെ രാജു നിര്‍വഹിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ചു പുതുതലമുറയെ സൃഷ്ടിക്കുന്നതിന് എന്‍ എസ് എസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഇ ഫാസില്‍, പ്രോജക്റ്റ് ഓഫിസര്‍ ഡോ. രജിത് കുമാര്‍, കൊല്ലം കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍, റീജ്യനല്‍ കോര്‍ഡിനേറ്റര്‍ രാജലാല്‍, പ്രിന്‍സിപ്പല്‍മാരായ രാധ എസ്, ഹെലന്‍, പ്രധാനാധ്യാപിക സബീദ, പി ടി എ പ്രസിഡന്റ് ശിവകുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ബേബി ചന്ദ്ര, മനുകുമാര്‍, എസ് ദിലീപ്, കെ എസ് ആനന്ദ്, പി എ സജിമോന്‍, റെജിമോന്‍, ബിനു, അഭിലാഷ്, പ്രേംരാജ്  സംസാരിച്ചു.ആശ്രാമം മൈതാനത്തു എഴുന്നൂറില്‍ പരം വോളന്റിയേഴ്‌സ് മുന്നൂര്‍ മീറ്റര്‍ വലിപ്പമുള്ള പൊതു ക്യാന്‍വാസില്‍   പ്രശസ്ത ചിത്രകാരന്‍ അജിത് പ്ലക്കാടിന്റെ നേതൃത്വത്തില്‍ ചിത്രങ്ങള്‍ വരച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആശ്രാമം മൈതാനം ശുചീകരിച്ചു. കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്ഥാപിച്ച ഓപ്പണ്‍ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ നിര്‍വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss