|    Feb 28 Tue, 2017 8:47 pm
FLASH NEWS

ഹരിതകേരളം ശുചിത്വയജ്ഞത്തിന് കര്‍മസേന രൂപീകരിച്ചു

Published : 1st December 2016 | Posted By: SMR

കോഴിക്കോട്:  ഹരിതകേരളം മിഷന്റെ ഭാഗമായി ഡിസംബര്‍ 8ന് ജില്ലയില്‍ മുഴുവന്‍ ജനവിഭാഗങ്ങളേയും ഉള്‍പ്പെടുത്തി ശുചിത്വയജ്ഞം നടക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ മുതല്‍ വീടുകള്‍ വരെ ശുചീകരണ പരിപാടിയില്‍ പങ്കാളികളാവും. നഗര-ഗ്രാമ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം നടക്കും. ഹരിത കേരളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കര്‍മസേനയോഗം പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.ജില്ലാതല ശൂചീകരണയജ്ഞം പരിപാടി കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ നടക്കും. രാവിലെ 8 മണിയ്ക്ക് തുടങ്ങുന്ന ശൂചീകരണം ഉച്ചവരെ നീളും. സിവില്‍സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളും പരിസരവും ശുചീകരിക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളാവും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, കോഴിക്കോട് ബീച്ച്, സരോവരം എന്നിവിടങ്ങളിലും ശുചീകരണം നടക്കും. വിവിധ കേന്ദ്രങ്ങളില്‍ എന്‍എസ്എസ്, എന്‍ സിസി, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, യുവജന സംഘടനകള്‍ എന്നിവരും പങ്കാളിത്തം വഹിക്കും.ജില്ലാ പ്ലാനിങ് ഓഫിസര്‍, പട്ടികജാതി വികസന ഓഫിസര്‍, പട്ടികവര്‍ഗ്ഗ വികസന ഓഫിസ ര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍, സാമൂഹികനീതി ഓഫിസര്‍, ടൗണ്‍പ്ലാനിങ് ഓഫിസര്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ അഗ്രക്കള്‍ച്ചര്‍ ഓഫിസര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, സബ് കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജലനിധി ജില്ലാ ഓഫീസര്‍, ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരടങ്ങിയതാണ് കര്‍മസേന. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കര്‍മസേനയുടെ മുഴുവന്‍ സമയ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ ബ്ലോക്ക് തല കോ ഓര്‍ഡിനേറ്റര്‍മാരാണ്.ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ ശുചീകരണം നടക്കും. ഇതിന്റെ ചെലവിലേക്കായി  ഓരോ വാര്‍ഡിലേക്കും ഗ്രാമപഞ്ചായത്തുകള്‍ക്ക് 5000 രൂപ ചെലവിടാവുന്നതാണ്. പഞ്ചായത്ത്, നഗരസഭാ തലത്തില്‍ ഒരു പൊതുകേന്ദ്രത്തിലും ശൂചീകരണ പരിപാടി തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യും. ഹരിതകേരളമിഷന്‍ തുടര്‍പരിപാടികളുടെ ഭാഗമായി ഔദ്യോഗിക പരിപാടികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ ഉപയോഗിക്കാതിരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. കൊയിലാണ്ടി നഗരസഭയിലെ വെളിയന്നൂര്‍ ചെല്ലി ശുചീകരിച്ച് കാര്‍ഷിക യോഗ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. യോഗത്തില്‍ എഡിഎം ടി ജനില്‍കുമാര്‍ ഹരിതകേരളം പരിപാടി സംബന്ധിച്ച് വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day