|    Oct 19 Fri, 2018 5:41 am
FLASH NEWS

ഹരിതകേരളം മിഷന്‍ : ഹരിതവാരാചരണം ഒക്ടോബര്‍ രണ്ട് മുതല്‍

Published : 25th September 2017 | Posted By: fsq

 

കാസര്‍കോട്്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ജൂണ്‍ അഞ്ചിന്് സംസ്ഥാനമൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും അനുബന്ധ വിവര ശേഖരണത്തിനും ഹരിതകേരളം മിഷന്‍ തയ്യാറെടുക്കുന്നു. ഇതിനായി അടുത്ത മാസം രണ്ട് മുതല്‍ സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിതവാരം ആചരിക്കും. വൃക്ഷവല്‍കരണത്തിന് മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ മറിച്ച് പരിപാലനത്തിലൂടെ അവയ്ക്ക് വളരാനുള്ള പിന്തുണയും നല്‍കണമെന്ന സന്ദേശമാണ് ഈ യജ്ഞത്തിലൂടെ ഹരിതകേരളം മിഷന്‍ നല്‍കുന്നത്. സാമൂഹികപങ്കാളിത്തത്തോടെ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള ഇടപെടല്‍ കൂടിയാണ് ഹരിതവാരാചരണം. കേരളത്തിന്റെ പാരിസ്ഥിതിക സമനില സംരക്ഷിക്കുക, പാരിസ്ഥിതിക സംരക്ഷണത്തോടുള്ള ഉത്തരവാദിത്വം പൗരസമൂഹത്തില്‍ വ്യാപകമാക്കുക എന്നിവയും ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നു. തൈകള്‍ നടാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധസംഘടനകള്‍, വിവിധ സ്‌പോര്‍ട്‌സ് ആന്റ്് ആര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവ നയിക്കുന്ന പ്രത്യേക ടീമുകളാണ് തൈകളുടെ കണക്കെടുപ്പും പരിശോധനയും നടത്തേണ്ടത്.  എന്നാല്‍ ഓരോ പ്രദേശത്തും ജനകീയമായി നടത്തുന്ന പരിശോധനയിലൂടെ നട്ട മരങ്ങളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നത് വൃക്ഷവല്‍കരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുവാന്‍ ഉപകരിക്കും. മാത്രമല്ല മരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവര്‍ എന്ന ജാഗ്രതയും ഇതില്‍ പങ്കാളിയാവുന്നവരില്‍ സൃഷ്ടിക്കപ്പെടും. ബജറ്റ് പ്രഖ്യാപനം പൂര്‍ണ്ണമായും നടപ്പിലാക്കാനായി വരുന്ന ജൂണ്‍ അഞ്ചിന് മുമ്പ് രണ്ട്് കോടി വൃക്ഷത്തൈകള്‍ കൂടി നടാനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ഇതിനകം തന്നെ ഹരിതകേരളം മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. വനംവകുപ്പ് തയ്യാറാക്കുന്ന വൃക്ഷത്തൈകള്‍ക്ക് പുറമേ ഹരിതകേരളം മിഷനും മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷനും കുടുംബശ്രീയും ചേര്‍ന്ന് ഇതിനാവശ്യമായ തൈകള്‍ തയ്യാറാക്കാനാണ് പദ്ധതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss