|    Aug 16 Thu, 2018 7:29 am
FLASH NEWS
Home   >  Kerala   >  

ഹരിതകേരളം മിഷന്‍ പരിസ്ഥിതി ദിന ഫോട്ടോഗ്രാഫി അവാര്‍ഡ് വിഷ്ണുദാസിന്

Published : 3rd August 2018 | Posted By: G.A.G

തേജസ് ഫോട്ടോഗ്രാഫര്‍ ഷിയാമി തൊടുപുഴയ്ക്ക് പ്രോല്‍സാഹനസമ്മാനം

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍-2018 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മല്‍സരത്തില്‍ കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശി വിഷ്ണു ദാസിന് ഒന്നാം സ്ഥാനം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ആല്‍ഫ്രഡിനു രണ്ടാം സ്ഥാനവും വയനാട് പുല്‍പ്പള്ളി സ്വദേശി അജയ് സൂരജിന് മൂന്നാം സ്ഥാനവും ലഭിച്ചു. 10000 രൂപയും സാക്ഷ്യപത്രവുമാണ് ഒന്നാം സ്ഥാനമായി ലഭിക്കുക. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 7500 രൂപയും, 5000 രൂപയും സാക്ഷ്യപത്രവും ലഭിക്കുന്നതാണ്. എല്ലാ ജില്ലയില്‍ നിന്നും ഒരാള്‍ക്ക് 1000 രൂപയും സാക്ഷ്യപത്രവുമടങ്ങിയ പ്രോല്‍സാഹന സമ്മാനം ലഭിക്കും. തിരുവനന്തപുരം-സതീശ്കുമാര്‍, കൊല്ലം-ആത്മന്‍, ശാസ്താംകോട്ട, പത്തനംതിട്ട-ജോതിഷ് കോന്നി, ആലപ്പുഴ- ആല്‍ഫിന്‍ തട്ടാരമ്പലം, കോട്ടയം റെജി തോമസ്, മാഞ്ഞൂര്‍ സൗത്ത്, ഇടുക്കി-ആനന്ദ് വിഷ്ണുപ്രകാശ് ഏഴാം മയില്‍, എറണാകുളം-ഷിയാമി തൊടുപുഴ, തൃശൂര്‍ അരിമ്പൂര്‍ ഹരിദാസ്, പാലക്കാട്-പി പി രതീഷ്, മലപ്പുറം-ഇഹ്‌സാന്‍ ജാവിദ് അരീക്കോട്, കോഴിക്കോട്-വിനോദ് അത്തോളി, വയനാട്-പ്രജീഷ് ക്ലാസ്സിക്, കണ്ണൂര്‍-ഷബ്‌ന സി പി ചെറുകുന്ന്, കാസര്‍കോട്-സിബി ബാബു വെള്ളരികുണ്ട് എന്നിവരാണ് പ്രോല്‍സാഹന സമ്മാന ജേതാക്കള്‍. പ്രശസ്ത ഛായാഗ്രാഹകരായ കെ ജി ജയന്‍, എം ജെ രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. 150 ഓളം ഫോട്ടോകളാണ് അവാര്‍ഡിനായി അവസാന റൗണ്ടില്‍ പരിഗണിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss