|    Jul 19 Thu, 2018 5:57 am
FLASH NEWS
Home   >  Districts  >  Palakkad  >  

ഹരിതകേരളം മിഷന്‍ പദ്ധതി : തരിശുനിലം വീണ്ടെടുത്ത് കൃഷി ആരംഭിച്ചത് 252.6 ഹെക്ടറില്‍

Published : 26th September 2017 | Posted By: fsq

 

പാലക്കാട്: തരിശ്‌നിലം വീണ്ടെടുത്ത് കൃഷി ആരംഭിച്ചത് 252.ഹെക്ടറില്‍. 76.6 ഹെക്ടറില്‍ നെല്ലും 176 ഹെക്ടറില്‍ ജൈവപച്ചക്കറി കൃഷിയുമാണ് നടത്തി വരുന്നുത്. ഹരിതകേരളം മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ജില്ലയില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ തരിശ്—നിലം വീണ്ടെടുത്ത് നെല്‍കൃഷി നടത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. 176 ഹെക്ടറില്‍ പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറി കൃഷിയും നടത്തി വരുന്നുണ്ട്. ഒരു യൂനിറ്റില്‍ 25 എണ്ണം ഉള്‍പ്പെടുന്ന 3000ത്തോളം യൂനിറ്റ് ഗ്രോ ബാഗുകള്‍ വിതരണം ചെയ്തു.  കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 211 ഉം തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 2997 കിണറുകളും പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കി. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 38 ഉം തൊഴിലുറപ്പിന്റെ ആഭിമുഖ്യത്തില്‍ 278 ഉം കുളങ്ങള്‍ നിര്‍മിച്ചു.ഇരു വകുപ്പുകളുടേയും ആഭിമുഖ്യത്തില്‍ 1723 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു.  ഇതിനു പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുളള ക്ഷേത്രകുളങ്ങള്‍ ഉള്‍പ്പെടെയുളള പൊതുകുളങ്ങള്‍  വൃത്തിയാക്കുന്നതനുമായി 44.31 കോടിയുടെ എസ്റ്റിമേറ്റ് സര്‍ക്കാറിന് അയച്ചിട്ടുളളതായി ചെറുകിടജലസേചനവിഭാഗം എസ്—കിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുകുളങ്ങളില്‍ ഏകദേശം 47 മില്ല്യണ്‍ക്യുബിക്ക് മീറ്റര്‍ ജലം സംഭരിക്കാമെന്ന് വകുപ്പ് വ്യക്തമാക്കുന്നു. നിലവില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് ഷ്രംഡിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനുളള മെഷനറികള്‍ സ്ഥാപിച്ചതായും  മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായുളള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും എഡിസി ജനറല്‍ യോഗത്തില്‍ അറിയിച്ചു. ഇതിനു പുറമെ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിവിധ തലത്തില്‍ നടന്നു വരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss