|    Dec 15 Fri, 2017 9:21 pm
FLASH NEWS

ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികാഘോഷം എട്ടിന്

Published : 4th December 2017 | Posted By: kasim kzm

പാലക്കാട്: നവകേരള മിഷന്റെ ഭാഗമായി ശുചിത്വത്തിനും കൃഷിക്കും പ്രാധാന്യം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികാഘോഷം-ഹരിതസംഗമം-എട്ടിന് സംസ്ഥാനതലത്തില്‍ നടത്തും.
ജില്ലാതല ഹരിത സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അവതരണവും ചര്‍ച്ചയും നടത്തും.
ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍, പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍, വിവിധ മാലിന്യ സംസ്‌കരണ ഉപാധികള്‍, സ്‌കൂളുകള്‍-സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന  മാതൃകാ പദ്ധതികള്‍ എന്നിവയുടെ പ്രദര്‍ശനവും നഗരസഭാ ടൗണ്‍ഹാളില്‍ നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ശുചിത്വമിഷനും ചേര്‍ന്നാണ് പ്രദര്‍ശനം നടത്തുക.ജില്ലാതല ഹരിതസംഗമത്തിന്റെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ചെയര്‍പേഴ്‌സനും ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബു വര്‍ക്കിങ് ചെയര്‍മാനുമായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ കൃഷ്ണന്‍കുട്ടി, കെ ബാബു, മുഹമ്മദ് മുഹ്‌സിന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക