|    Nov 21 Wed, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹരാരെയില്‍ മരിച്ചയാളുടെ മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലെത്തിക്കും

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സിംബാബ്‌വേയിലെ ഹരാരെയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രണ്ടു ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ ഒലിപ്രം ചിറക്കല്‍ വീട്ടില്‍ വി പി സദാനന്ദന്റെ മകന്‍ വി പി സജിത്താണ് ശനിയാഴ്ച ഹരാരെയില്‍ വാഹനാപകടത്തില്‍ മരിച്ചത്.
തുടര്‍ന്ന്, സദാനന്ദന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സിംബാബ്‌വേയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി നോര്‍ക്ക റൂട്ട്‌സ് നിരന്തരം ബന്ധപ്പെട്ടിരുന്നു.
തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിയായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss