|    Jan 17 Tue, 2017 10:57 pm
FLASH NEWS

ഹരമാവാന്‍ വരുന്നു; പ്രീമിയര്‍ ഫുട്‌സാല്‍

Published : 14th July 2016 | Posted By: SMR

കൊല്‍ക്കത്ത: ഐഎസ്എല്ലിനു (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) മുമ്പ് ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കാനെത്തുകയാണ് പ്രീമിയര്‍ ഫുട്‌സാല്‍. പ്രഥമ ഫുട്‌സാല്‍ ചാംപ്യന്‍ഷിപ്പിനു നാളെ മുതല്‍ തുടക്കമാവും. ഫുട്‌ബോളിന്റെ മറ്റൊരു രൂപമായ ഫുട്‌സാല്‍ ഇന്ത്യയില്‍ എത്രത്തോളം ഹിറ്റാവുമെന്ന് കാലം തെളിയിക്കും.
എന്നാല്‍ താരത്തിളക്കം പരിഗണിക്കുമ്പോള്‍ ഐഎസ്എല്ലിനോളം ആരാധകരെ ആകര്‍ഷിക്കാന്‍ പ്രീമിയര്‍ ഫുട്‌സാലിനാവുമെന്നാണ് വിലയിരുത്തല്‍. ആറു ടീമുകളാണ് ഫുട്‌സാല്‍ ലീഗില്‍ അണിനിരക്കുന്നത്. കേരളത്തിന്റെ അഭിമാനമായി കൊച്ചി ടീമും മല്‍സരരംഗത്തുണ്ട്. കൊച്ചി ഫൈവ്‌സെന്നാണ് ടീമിന്റെ പേര്. മുന്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മൈക്കല്‍ സല്‍ഗാഡോയാണ് ടീമിന്റെ മാര്‍ക്ക്വി താരം. കൊല്‍ക്കത്ത ഫൈവ്‌സ്, ചെന്നൈ ഫൈവ്‌സ്, ബംഗളൂരു ഫൈവ്‌സ്, ഗോവ ഫൈവ്‌സ്, മുംബൈ ഫൈവ്‌സ് എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുക ള്‍. ഈ മാസം 24നാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നത്.
ഐഎസ്എല്ലിനു ചെന്നൈയ്ന്‍ എഫ്‌സി കിണഞ്ഞു ശ്രമിച്ച് പരാജയപ്പെട്ട ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീ ഞ്ഞോ ഫുട്‌സാലില്‍ കളിക്കുമെന്നതാണ് ശ്രദ്ധേയം. ഗോവ ഫൈവ്‌സിന്റെ മാര്‍ക്വി താരമാണ് അദ്ദേഹം.
അര്‍ജന്റീനയുടെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹെര്‍നന്‍ ക്രെസ്‌പോ കൊല്‍ക്കത്തയുടെ മാര്‍ക്വി താരമായപ്പോള്‍ ബംഗളൂരു മുന്‍ ഇംഗ്ലണ്ട് ഇതിഹാസം പോള്‍ സ്‌കോള്‍സിനെയും മുംബൈ മുന്‍ വെയ്ല്‍സ് സൂപ്പ ര്‍ താരം റയാന്‍ ഗിഗ്ഗ്‌സിനെയും മാര്‍ക്വി താരമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫുട്‌സാലില്‍ ലോകത്തിലെ തന്നെ ഏറ്റവു മികച്ച താരമായ ഫല്‍കാവോയാണ് ചെന്നൈ യുടെ മാര്‍ക്വി താരം. കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, മഡ്ഗാവ്, കൊച്ചി, മുംബൈ എന്നീവിടങ്ങളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക.
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് പ്രീമിയര്‍ ഫുട്‌സാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ടൂര്‍ണമെന്റിന്റെ പ്രഖ്യാപനച്ചടങ്ങി ല്‍ പോര്‍ച്ചുഗീസ് മുന്‍ ഇതിഹാസം ലൂയിസ് ഫിഗോയുമെത്തിയിരുന്നു.
ഓസ്‌കര്‍ ജേതാവായ ഇന്ത്യ ന്‍ സംഗീത വിസ്മയം എ ആര്‍ റഹ്മാനാണ് ചാംപ്യന്‍ഷിപ്പിന്റെ ഒഫീഷ്യല്‍ ഗാനമൊരുക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക