|    Dec 12 Wed, 2018 5:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹരജി സുപ്രിംകോടതി പരിഗണിച്ചില്ല

Published : 10th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കുടുംബാസൂത്രണം കര്‍ശനമായി നടപ്പാക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
രണ്ടു മക്കള്‍ മാത്രമെന്ന നയം പിന്തുടരുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കണമെന്നായിരുന്നു ബിജെപി നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ ഹരജിക്കാരന്റെ ആവശ്യം.
എന്നാല്‍, ഇത്തരത്തില്‍ നിയമം നിര്‍മിക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടാനോ, നിര്‍ബന്ധിക്കാനോ കോടതിക്ക് ആവില്ലെന്നു വ്യക്തമാക്കിയാണു കോടതി ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഇതിനു മുമ്പ് സമാനമായ മൂന്നു ഹരജികള്‍ കോടതി മുമ്പാകെ വന്നപ്പോഴും തങ്ങള്‍ ഇതേ നിലപാടാണു സ്വീകരിച്ചതെന്നും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss