|    Aug 17 Fri, 2018 8:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറി

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സിംഗിള്‍ബെഞ്ച് പിന്‍മാറി. കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് നല്‍കിയ ഹരജി മറ്റൊരു സിംഗിള്‍ ബെഞ്ച് പിന്നീടു പരിഗണിക്കും. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം കാര്യമായി മുന്നോട്ടു പോയിട്ടില്ല. സഭയിലെ ഉന്നതാധികാരിയുടെ നീച പ്രവൃത്തിയാണ് കന്യാസ്ത്രീയുടെ തുറന്നുപറച്ചിലിലൂടെ പുറത്തുവന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ മതപരമായ ചുമതലയില്‍ നിന്ന് മാറ്റിയിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇരയ്ക്ക് ഭീഷണി, പ്രലോഭനം തുടങ്ങിയവ നേരിടേണ്ടിവരുന്നുണ്ട്. കേസിലെ അന്വേഷണ പുരോഗതി വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss