|    Aug 19 Sun, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹരജി തള്ളി; കേസില്‍ അറസ്റ്റിലായ ഒരാള്‍ക്ക് ജാമ്യം

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജീവിത പങ്കാളിയായ ആന്‍ഡ്രൂ ജോര്‍ദാന്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
കേസില്‍ ശരിയായ അന്വേഷണമാണു നടക്കുന്നതെന്നും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ഹൈക്കോടതി ഹരജി തള്ളിയത്. അതേസമയം വിദേശ വനിതയെ കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാംപ്രതി ഉമേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസില്‍ അറസ്റ്റിലായ ഉമേഷ് ജയിലിലായിട്ട് 92 ദിവസം പിന്നിട്ടു. ഇതുവരെ കേസില്‍ കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമേഷ് നിയമപരമായ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss