|    Oct 19 Thu, 2017 3:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് എട്ടിന് തുടങ്ങും

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: 2017ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് എട്ടിന് തുടങ്ങും. എട്ടിന് ആരംഭിച്ച് 28ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷാ ടൈംടേബിള്‍ (തിയ്യതി, വിഷയം എന്ന ക്രമത്തില്‍):
ഒന്നാം വര്‍ഷ പരീക്ഷ: മാര്‍ച്ച് എട്ട്- പാര്‍ട്ട് 2 -ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി; ഒമ്പത്-പാര്‍ട്ട് 1 -ഇംഗ്ലീഷ്; മാര്‍ച്ച് 13 -അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്; 14 -ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ഇലക്‌ട്രോണിക്‌സ്; 15-സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍; 16-കെമിസ്ട്രി, പാര്‍ട്ട് 3 ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്; 20-ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്; 21- ഫിസിക്‌സ്, സംസ്‌കൃത ശാസ്ത്ര, ജ്യോഗ്രഫി, ജേര്‍ണലിസം; 22-ബിസിനസ് സ്റ്റഡീസ്, ഇലക്‌ട്രോണിക്‌സ് സര്‍വീസ് ടെക്‌നോളജി, ഫിലോസഫി, സൈക്കോളജി; 23-ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, സോഷ്യോളജി; 27- പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്; 28- മാത്തമാറ്റിക്‌സ്, അന്ത്രോപ്പോളജി.
രണ്ടാംവര്‍ഷ പരീക്ഷ- മാര്‍ച്ച് എട്ട് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യം; ഒമ്പത്-മാത്തമാറ്റിക്‌സ്, ആന്ത്രോപ്പോളജി; 13- ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്; 14- കെമിസ്ട്രി, പാര്‍ട്ട് 3 ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്;    15-അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്; മാര്‍ച്ച് 16-ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ഇലക്‌ട്രോണിക്‌സ്; മാര്‍ച്ച് 20- ഫിസിക്‌സ്, ജേര്‍ണലിസം, ജ്യോഗ്രഫി, സംസ്‌കൃതം ശാസ്ത്ര; 21- സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍; 22- ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, സോഷ്യോളജി; 23- ബിസിനസ് സ്റ്റഡീസ്, ഇലക്‌ട്രോണിക് സര്‍വീസ് ടെക്‌നോളജി, ഫിലോസഫി, സൈക്കോളജി; 27-പാര്‍ട്ട് 1 ഇംഗ്ലീഷ്; 28- പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുളള അവസാന തിയ്യതി ഡിസംബര്‍ ഏഴ്. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 14. പരീക്ഷാ വിജ്ഞാപനം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലായ www.dhsekera-la.gov.inല്‍ ലഭ്യമാണ്.
വിഎച്ച്എസ്ഇ നടത്തുന്ന ഒന്നും മൂന്നും മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക