|    Sep 20 Thu, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിയമിച്ചവരെ പിരിച്ചുവിട്ടെന്ന് പരാതി

Published : 10th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ച് വഴി താല്‍ക്കാലികനിയമനം നടത്തിയ 28 ഉദ്യോഗാര്‍ഥികളെ ഒരുമാസം തികയും മുമ്പ് പിരിച്ചുവിട്ടെന്ന് പരാതി. 2016 സപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 22 വരെ ജോലി ചെയ്തവരെയാണ് ശമ്പളം തരാന്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. വികലാംഗരും വിധവകളും സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബത്തിലെ അംഗങ്ങളും പ്രൈവറ്റ് സ്ഥാപനങ്ങളില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്നവരുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരുമാസം ജോലിചെയ്തതിന്റെ ശമ്പളമോ വിടുതല്‍ സര്‍ട്ടിഫിക്കറ്റോ നല്‍കാതെയാണ് ഡയറക്ടറേറ്റ് നടപടിയെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡയറക്ടറേറ്റില്‍ 38 ജീവനക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടുമുതല്‍ 16 വര്‍ഷംവരെയായി ജോലിചെയ്യുന്നവരാണ്. ഇവര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ കരാര്‍ അടിസ്ഥാനത്തിലോ നിയമിച്ചവരല്ല. തിരുവനന്തപുരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫിസില്‍നിന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അനധികൃതമായി ജോലിചെയ്യുന്ന 38 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, ഇവരെ പിരിച്ചുവിടാതെ ഡയറക്ടറേറ്റ് ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്രായോഗികപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ശേഷം തയ്യാറാക്കിയ 100 പേരുടെ റാങ്ക്‌ലിസ്റ്റില്‍നിന്ന്് നിയമിച്ചവരെയാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ഇതുസംബന്ധിച്ച് തൊഴില്‍മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനധികൃതമായി ജോലിചെയ്യുന്നവരെ പിരിച്ചുവിടാന്‍ നിര്‍ദേശിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ഡയറക്ടറേറ്റിലെ 38 താല്‍ക്കാലിക ജീവനക്കാര്‍ അനധികൃതമായി തുടരുന്നുവെന്ന് തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ധന, തൊഴില്‍മന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികളായ ദീപ്തി, ആന്‍സി മോള്‍, സോണി എന്നിവര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss