|    Feb 21 Wed, 2018 2:58 am
FLASH NEWS

ഹയര്‍ സെക്കന്‍ഡറിയെ ലയിപ്പിക്കരുത്: എച്ച്എസ്എസ്ടിഎ

Published : 17th January 2017 | Posted By: fsq

 

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിനെ ഇല്ലാതാക്കി പൊതുവിദ്യാഭ്യാസ വകുപ്പില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്എസ്എസ്ടിഎ 26ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജൂനിയര്‍ അധ്യാപകരെ പ്രമോട്ട് ചെയ്ത് സീനിയര്‍ അധ്യാപകരാക്കുക, ഒഴിവുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക, പ്രിന്‍സിപ്പല്‍മാരുടെ ജോലി ഭാരം ലഘൂകരിക്കുക, ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ അനുവദിക്കുക എന്നിവ സമയബന്ധിതമായി നടപ്പാക്കി ഹയര്‍സെക്കണ്ടറി മേഖലയെ ശക്തിപ്പെടുത്തണം. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സാബു ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രദീപ് കുമാര്‍, ഫ്രാന്‍സിസ്, കെ ടി വിനോദ് കുമാര്‍, രാധാകൃഷ്ണന്‍, സി ദീപക് സംസാരിച്ചു. ഭാരവാഹികള്‍: എ കെ അബ്ദുല്‍ ലത്തീഫ്(പ്രസിഡന്റ്), കെ ടി ഫ്രാന്‍സിസ്, പി വി സുരേഷ്(വൈസ് പ്രസിഡന്റ്ുമാര്‍), സി ദീപക്(ജനറല്‍ സെക്രട്ടറി), കെ വി ഷാജു, എസ് കെ രാധാകൃഷ്ണന്‍(ജോയിന്റ് സെക്രട്ടറി), വിനോദ് കുമാര്‍(ഖജാഞ്ചി), പ്രദീപ് കുമാര്‍, പ്രകാശന്‍ വെങ്ങലാട്ട്(സംസ്ഥാന കൗണ്‍സിലര്‍മാര്‍).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss