|    Oct 19 Thu, 2017 7:34 am
FLASH NEWS

ഹയര്‍ സെക്കന്‍ഡറിയെ തളര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: പി ഉബൈദുല്ല

Published : 2nd August 2017 | Posted By: fsq

 

മലപ്പുറം: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ ഏറ്റവും ശക്തവും മികവാര്‍ന്നതുമായ ഹയര്‍ സെക്കന്‍ഡറി മേഖലയെ തകര്‍ക്കാനുള്ള നീക്കം ഇടതുപക്ഷ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പി ഉബൈദുല്ല എംഎല്‍എ. ഹയര്‍ സെക്കന്‍ഡറി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളര്‍ത്തിയില്ലെങ്കിലും തളര്‍ത്തരുതേ എന്ന അഭ്യര്‍ത്ഥനയുമായി ഹയര്‍ സെക്കന്‍ഡറി നിലവില്‍വന്ന ആഗസ്ത് ഒന്നിന് നടന്ന സംഗമത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി അധ്യാപകര്‍ പങ്കെടുത്തു. ഹയര്‍ സെക്കന്‍ഡറിയുടെ നിലവാരം ഉയര്‍ത്തുന്നതിന് പകരം വിദ്യാര്‍ഥികളെയും അധ്യാപകരെയും വലക്കുന്ന രീതിയിലുള്ള പരിഷ്‌കരണങ്ങളെ കെഎച്ച്എസ്ടിയു ചെറുത്ത് തോല്‍പിക്കും. നിലവിലുള്ള ബാച്ചുകളില്‍ അശാസ്ത്രീയമായ രീതിയില്‍ സീറ്റുകള്‍ അനുവദിച്ചത് റദ്ദു ചെയ്തു മലപ്പുറം ജില്ലയില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ച്് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് അവസരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എ നുഹ്മാന്‍ ശിബിലി, പി എം എ വഹാബ്, സംസ്ഥാന നേതാക്കളായ ഒ ഷൗക്കത്തലി, കെ മുഹമ്മദ് ഇസ്മയില്‍, സി ടി പി ഉണ്ണിമൊയ്തീന്‍, എ അബൂബക്കര്‍, കെ മുഹമ്മദ് അഷ്‌റഫ്, സി എച്ച് ഷര്‍ഹബീല്‍, അബ്ദുല്‍ റഹൂഫ്, ബരീര്‍ അസ്ലം, ഫത്താഹ്, മൊയതീന്‍ കുട്ടി, മുഹമ്മദ് കുട്ടി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക