|    Mar 26 Sun, 2017 9:14 am
FLASH NEWS

ഹയര്‍സെക്കന്‍ഡറി; 8752 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി

Published : 11th May 2016 | Posted By: SMR

തൊടുപുഴ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ജില്ലയില്‍ 81.73 ശതമാനം വിജയം. 78 സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 10,709 വിദ്യാര്‍ഥികളില്‍ 8752 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 353 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസുണ്ട്. രണ്ട് സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ട്.
സെന്റ് തോമസ് എച്ച്.എസ്.എസ് അട്ടപ്പള്ളം, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൂന്നാര്‍ എന്നിവയാണ് മുഴുവന്‍ കുട്ടികളേയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ സ്‌കൂളുകള്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1091 വിദ്യാര്‍ഥികളില്‍ 85.24 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 63.51 ശതമാനമാണ് വിജയം.
211 പേരില്‍ 134 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി. ഇത്തവണ വിജയശതമാനത്തി ല്‍ കുറവുണ്ടായിട്ടുണ്ട്. 84.54 ശതമാനം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിന് യോഗ്യത നേടിത്.
കഴിഞ്ഞ തവണ 432 പേര്‍ക്ക് എ പ്ലസ് ലഭിച്ചപ്പോള്‍ ഇത്തവണ 353 പേര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളു. കഴിഞ്ഞ വര്‍ഷം മൂന്ന് സ്‌കൂളുകള്‍ക്ക് 100 ശതമാനം നേടാനായപ്പോള്‍ ഇത്തവണ അത് രണ്ടായി കുറഞ്ഞു.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക