|    Oct 17 Tue, 2017 9:50 am
Home   >  Todays Paper  >  page 9  >  

ഹമാസ് നേതാവിനെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

Published : 6th August 2017 | Posted By: fsq

 

ജറുസലേം: ഫലസ്തീന്‍ പാര്‍ലമെന്റിലെ ഹമാസ് അംഗത്തെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. മുഹമ്മദ് അബു തിര്‍ (65) ആണ് അറസ്റ്റിലായത്. നേരത്തേ 17മാസത്തോളം ഇസ്രായേല്‍ തടവിലിട്ട തിര്‍ രണ്ടുമാസം മുമ്പാണ് ജയില്‍മോചിതനായത്. കഴിഞ്ഞ ദിവസം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ വച്ചാണ് അദ്ദേഹം വീണ്ടും അറസ്റ്റിലായതെന്നു മനുഷ്യാവകാശ സംഘടന ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് അറിയിച്ചു. ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ (പിഎല്‍സി) കിഴക്കന്‍ ജെറുസലേമില്‍ നിന്നുള്ള അംഗമാണ് തിര്‍. ഹമാസിന്റെ ഭാഗമായി സായുധപ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരേ ഇസ്രായേല്‍ ചുമത്തിയതെന്നും പ്രിസണേഴ്‌സ് ക്ലബ് അറിയിച്ചു. 132 അംഗ പിഎല്‍സിയിലെ 13 പ്രതിനിധികളാണ് ഇതോടെ ഇസ്രായേല്‍ സേനയുടെ കസ്റ്റഡിയിലാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക