|    Dec 19 Wed, 2018 2:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹമാസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഫത്ഹും ഇസ്രായേലും

Published : 29th August 2018 | Posted By: kasim kzm

ഗസാ സിറ്റി: ഗസാ ഭരണകക്ഷിയായ ഹമാസുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനൊരുങ്ങി ഫത്ഹ്. ഇതിനായി ഫലസ്തീന്‍ അതോറിറ്റി പ്രതിനിധികള്‍ ഈജിപ്തിലെത്തി.
ഗാസയിലേതടക്കം നിയമവിരുദ്ധമായ കുടിയേറ്റങ്ങള്‍ തടയുന്നതിന് ഇസ്രായേലുമായും ചര്‍ച്ച നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ ഫലസ്തീന്‍ വിരുദ്ധ തീരുമാനങ്ങള്‍ എടുക്കുന്ന ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കിടെയാണ് കെയ്‌റോ സമാധാന ചര്‍ച്ചകള്‍ക്കുള്ള വേദിയാവുന്നത്.
യുഎസ്, ഇസ്രായേല്‍ പിന്തുണയോടെയാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഫത്ഹ്-ഹമാസ് അനുരഞ്ജന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നതും ഐക്യസര്‍ക്കാര്‍ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നതും. ഗസയില്‍ അധികാരത്തിലുള്ള ഹമാസിനെ താഴെയിറക്കി ഫലസ്തീന്‍ അതോറിറ്റിയെ തിരികെയെത്തിക്കാനുള്ള താല്‍പ്പപര്യത്തിന്റെ ഭാഗമായാണ് യുഎസ്, ഇസ്രായേല്‍ നീക്കം. 2006ലാണ് ഫത്ഹ് സര്‍ക്കാരിനെ തോല്‍പ്പിച്ച് ഗസയില്‍ ഹമാസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇതോടെയാണ് ഫത്ഹ്-ഹമാസ് ഭിന്നത രൂക്ഷമാവുന്നത്. ശക്തമായ ഇസ്രായേല്‍ വിരുദ്ധ നീക്കങ്ങളുമായി മുന്നോട്ടു പോയ ഹമാസ് സര്‍ക്കാരിനെതിരേ ഇസ്രായേലും നടപടികള്‍ ശക്തിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി 2007ല്‍ ഇസ്രായേല്‍ ഗസയില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss