|    Dec 15 Fri, 2017 12:07 pm
Home   >  Todays Paper  >  page 9  >  

ഹമാസും എല്‍ടിടിഇയും ഇയു ഭീകരസംഘടനാ പട്ടികയില്‍ നിന്നു പുറത്തേക്ക്

Published : 24th September 2016 | Posted By: SMR

ബ്രസ്സല്‍സ്: ഫലസ്തീനിലെ ഹമാസ് വിഭാഗത്തെയും ശ്രീലങ്കയിലെ തമിഴ്പുലികളെയും (എല്‍ടിടിഇ) യൂറോപ്യന്‍ യൂനിയന്‍ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു. ഇതുസംബന്ധിച്ച് ഇയു പരമോന്നതകോടതിയാണു ഉത്തരവ് പുറപ്പെടുവിച്ചത്.
ഇസ്രായേലില്‍ നിന്നും ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്നും എതിര്‍പ്പ് നിലനില്‍ക്കെയാണിത്. ഇരു വിഭാഗങ്ങളെയും കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ 2014 അവസാനത്തോടെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഇയു അംഗങ്ങളുടെ സമിതി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതായി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലെ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
ഇരുസംഘടനകളുടെയും വിഷയത്തില്‍ സ്വന്തമായി അന്വേഷണം നടത്തുന്നതിനു പകരം ഇയു നേതാക്കള്‍ മാധ്യമറിപോര്‍ട്ടുകളെയാണ് ആശ്രയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹമാസ് നേതാക്കളുടെയും എല്‍ടിടിഇ നേതാക്കളുടെയും സ്വത്ത് മരവിപ്പിക്കുകയും യാത്രാനുമതി നിഷേധിക്കുകയും ഉള്‍പ്പെടെയുള്ള നടപടികള്‍ എടുത്തത്.
ഇതു മുഖവിലയ്‌ക്കെടുക്കാന്‍ സാധിക്കില്ല. ഇരുവിഭാഗങ്ങളുടെയും പ്രവൃത്തികള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണോ എന്നു പ്രതിപാദിക്കുന്നതിനു പകരം പട്ടികയില്‍ ഉള്‍പ്പെടുത്തിയതു പിഴവായിപ്പോയെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക