|    Nov 15 Thu, 2018 5:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹമാസിനെ യുഎന്‍ കരിമ്പട്ടികയില്‍ പെടുത്തണം : യുഎസ്

Published : 22nd June 2017 | Posted By: fsq

വാഷിങ്ടണ്‍: ഹമാസിനെ അപലപിച്ചും കരിമ്പട്ടികയില്‍ ചേര്‍ത്തും പ്രമേയമിറക്കാന്‍ വാഷിങ്ടണ്‍ യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. രക്ഷാസമിതി ഫലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിനിടെയാണ് രക്ഷാസമിതിയിലെ അമേരിക്കന്‍ സ്ഥിരാംഗം നിക്കി ഹാലി ഇക്കാര്യം ആവശ്യപ്പെട്ടത്.ഹമാസിനെതിരേ കടുത്ത ആരോപണം അഴിച്ചുവിട്ട യുഎസ് പ്രതിനിധി അവര്‍ക്ക് സഹായം നല്‍കുന്ന എല്ലാ രാജ്യങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും എതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഗസ നിവാസികള്‍ക്ക് മേല്‍ ഹമാസ് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണം. ഹമാസ് അതിന്റെ സൈനിക സംവിധാനം ആശുപത്രികള്‍ക്ക് കീഴില്‍ മറച്ചുവച്ചതായും സിവിലിയന്‍മാര്‍ക്കെതിരേ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തുന്നതായും അവര്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss