|    Dec 14 Fri, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹമാസിനെതിരായ യുഎസ് പ്രമേയം യുഎന്‍ തള്ളി

Published : 8th December 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: യുഎന്നില്‍ യുഎസിന് കനത്ത തിരിച്ചടി. ഗസയിലെ ഹമാസിനെ അപലപിക്കണമെന്നാവശ്യപ്പെട്ട് യുഎസ് അവതരിപ്പിച്ച പ്രമേയം യുഎന്‍ പൊതുസഭ തള്ളി. പ്രമേയം പാസാവണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്.
87 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 57 രാജ്യങ്ങള്‍ എതിരായി വോട്ട് രേഖപ്പെടുത്തി. മൂന്നു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഈ വര്‍ഷം അവസാനത്തോടെ യുഎന്നിലെ യുഎസ് അംബാസഡര്‍ സ്ഥാനം രാജിവയ്ക്കുന്ന നിക്കി ഹാലെയുടെ അവസാന ശ്രമമായിരുന്നു ഹമാസിനെതിരായ പ്രമേയം. ഈ വോട്ടെടുപ്പിന്റെ അനന്തരഫലം ഗുരുതരമായിരിക്കുമെന്നും നിക്കിഹാലെ മുന്നറിയിപ്പു നല്‍കി. ഇസ്രായേലും ഫലസ്തീനും തമ്മില്‍ പ്രശ്‌നപരിഹാരത്തിനും ഒത്തുതീര്‍പ്പിനും അസംബ്ലിക്കു മുന്നില്‍ വാദിക്കാന്‍ കഴിയുമെന്നും അതില്‍ ഐകകണ്‌ഠ്യേന ഹമാസിനെ അപലപിക്കണമെന്നും ഹാലെ ആവശ്യപ്പെട്ടു.
യുഎന്നില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയ അംഗങ്ങള്‍ക്ക് ഹമാസ് നന്ദിപറഞ്ഞു. ഇത്് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഏറ്റ അടിയാണെന്ന് ഹമാസ് വക്താവ് സമി അബു സഹ്‌റി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss