|    Dec 16 Sun, 2018 10:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹമദ് വിമാനത്താവളത്തില്‍ ഡിസംബര്‍ മുതല്‍ സര്‍വീസ് ചാര്‍ജ്

Published : 29th August 2016 | Posted By: SMR

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി പുറത്തേക്ക് പോവുന്നവരില്‍ നിന്ന് ഡിസംബര്‍ 1 മുതല്‍ പ്രത്യേക സര്‍വീസ് ചാര്‍ജ് ഈടാക്കും. ഡിപ്പാര്‍ച്ചര്‍ ചാര്‍ജ് എന്നപേരില്‍ ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും 35 റിയാലാണ് ഈടാക്കുക. ഇതു സംബന്ധിച്ച് ഖത്തര്‍ എയര്‍വെയ്‌സിന്റെ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു.
ആഗസ്ത് 30 മുതല്‍ ഇഷ്യു ചെയ്യുന്ന ഡിസംബര്‍ 1നോ അതിന് ശേഷമോ ഉള്ള യാത്രയ്ക്കു വേണ്ടിയുള്ള ടിക്കറ്റില്‍ ഈ അധിക ചാര്‍ജ് ഈടാക്കും.  ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായി ഖത്തറിലെ ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.  ഖത്തറില്‍ നിന്നുള്ള  യാത്രക്കാര്‍ക്ക് പുറമെ ദോഹവഴി യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരില്‍ ഒരുമണിക്കൂര്‍ ഹമദ് വിമാനത്താവളത്തില്‍ കഴിച്ചു കൂട്ടുന്നവരും സര്‍വീസ് ചാര്‍ജ്ജ് നല്‍കേണ്ടി വരും. പുതിയ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് ചോദ്യങ്ങളോട് ഖത്തര്‍ എയര്‍വെയ്‌സ് പ്രതികരിച്ചില്ലെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
എണ്ണവിലയിടിവിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുകയും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് സര്‍വീസ് ചാര്‍ജ് സംബന്ധിച്ച പ്രഖ്യാപനം.
ഈ വര്‍ഷം ആദ്യം ദുബയില്‍ സമാനമായ ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ഇതു വഴി ശേഖരിക്കുന്ന പണം ദുബയ് എയര്‍പോര്‍ട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസനത്തിനും ഉപയോഗിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ആസ്‌ത്രേലിയ, ജര്‍മനി, ചൈന, ബ്രിട്ടന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ എക്‌സിറ്റ് ചാര്‍ജ് ഈടാക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss