|    Jan 17 Tue, 2017 11:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹമദ് വിമാനത്താവളത്തില്‍ സുരക്ഷ ലഘൂകരിച്ചു

Published : 13th August 2016 | Posted By: SMR

ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഒരു മാസമായി തുടര്‍ന്നു വന്ന കര്‍ശന സുരക്ഷയില്‍ ഇളവു വരുത്തി. വിമാന യാത്രക്കാരല്ലാത്തവരെയും ഇപ്പോള്‍ വിമാനത്താവളത്തിനുള്ളിലേക്ക് കടത്തി വിടുന്നുണ്ട്. ഈദുല്‍ ഫിത്വര്‍ അവധിയോട് അനുബന്ധിച്ചാണ് അറൈവല്‍, ഡിപാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ യാത്രക്കാര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചത്.
എന്നാല്‍, ഈയാഴ്ച്ച മുതല്‍ സ്ഥിതിഗതികള്‍ സാധാരണ രീതിയിലായതായി സുരക്ഷാ ഗാര്‍ഡുകളെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഡിപാര്‍ച്ചറില്‍ ഇപ്പോഴും തടസ്സം നേരിടുന്നുണ്ടെന്ന് ചില സന്ദര്‍ശകര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക