|    May 30 Tue, 2017 5:06 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹമദ് വനിതാ ആശുപത്രിയില്‍ പ്രത്യേക ഡയബറ്റിസ് ക്ലിനിക്

Published : 20th September 2016 | Posted By: SMR

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷ(എച്ച്എംസി)നു കീഴിലെ വുമണ്‍സ് ഹോസ്പിറ്റലില്‍ പ്രത്യേക ഡയബറ്റിസ് ക്ലിനികിനു തുടക്കമിട്ടു. ഗര്‍ഭ കാലഘട്ടത്തില്‍ സ്ത്രീകളിലുണ്ടാകുന്ന പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നതിനായാണ് പ്രത്യേകം ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്.
പ്രസവ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന പ്രമേഹം നിയന്ത്രണവിധേയമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഡയബറ്റിസ് ക്ലിനിക്കിലെ മെഡിക്കല്‍ ടീം അംഗമായ എച്ച്എംസി എന്‍ഡോക്രിനോളജിസ്റ്റ് ഡോ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഗര്‍ഭാവസ്ഥയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുതന്നെ സ്ത്രീകളിലെ രക്തത്തിലെ സുഗര്‍ സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രമേഹം നിയന്ത്രണ വിധേയമായില്ലെങ്കില്‍ അകാല പ്രസവമോ കുട്ടി മരിക്കാനോ ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേഹ രോഗികളായ സ്ത്രീകളുടെ ഗര്‍ഭധാരണ ഘട്ടത്തിലെ പരിചരണമാണ് ഡയബറ്റിസ് ക്ലിനിക് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day