|    Dec 17 Sun, 2017 11:08 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹമദ് എയര്‍പോര്‍ട്ടില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി

Published : 28th July 2016 | Posted By: sdq

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 6.42 കിലോ തൂക്കം വരുന്ന കഞ്ചാവ് പിടികൂടാന്‍ സാധിച്ചതായി ഹമദ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യന്‍ രാജ്യത്ത് നിന്നും ട്രാന്‍സിറ്റിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
സ്‌കാനിങിനിടെ യാത്രക്കാരന്റെ ലഗേജിനുള്ളില്‍ സംശയകരമായ വസ്തുക്കള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ലഗേജ് തുറന്ന് പരിശോധിക്കുകയായിരുന്നു.
രണ്ട് പാക്കറ്റുകളിലായി കഞ്ചാവ് ലഗേജില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് കസ്റ്റംസ് ഡയറക്ടര്‍ അജബ് മന്‍സൂര്‍ അല്‍ഖഹ്ത്താനി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss