|    Oct 17 Wed, 2018 3:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹബീബ് ബാങ്ക് ശാഖ അടച്ചുപൂട്ടാന്‍ യുഎസ് നിര്‍ദേശം

Published : 9th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഹബീബ് ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖ അടച്ചുപൂട്ടാന്‍ യുഎസ് ബാങ്കിങ് റെഗുലേറ്ററി ബോര്‍ഡിന്റെ നിര്‍ദേശം. സായുധപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സായുധപ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കിലൂടെ സഹായം ലഭിക്കുന്നതായി യുഎസ് നേരത്തേ ആരോപണമുന്നയിച്ചിരുന്നു. 13,000ഓളം അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാങ്കിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇടപാടുകള്‍ നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.  നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും 2006 മുതല്‍ ബാങ്കിന് യുഎസ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതിനെതുടര്‍ന്ന്് സാമ്പത്തിക സേവന വകുപ്പ് ഹബീബ് ബാങ്കിനു മേല്‍ 22.5 കോടി ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നെങ്കിലും അത് ഉപയോഗിക്കാനോ തെറ്റുതിരുത്താനോ ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്ന് സാമ്പത്തിക സേവന വകുപ്പ്് സൂപ്രണ്ട് മരിയ വുല്ലോ വ്യക്തമാക്കി. എന്നാല്‍, ശാഖ അടച്ചുപൂട്ടാനുള്ള യുഎസ് നിര്‍ദേശത്തോട് ബാങ്ക് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss