|    Jun 20 Wed, 2018 5:46 am
Home   >  Kerala   >  

ഹന്‍ഷയുടെ മരണത്തില്‍ ദുരൂഹതയെന്ന് പിതാവ്

Published : 19th January 2017 | Posted By: Navas Ali kn

suicide

കോഴിക്കോട്: കോഴിക്കോട് നിന്നും രണ്ടാഴ്ച മുമ്പ് കാണാതായി തിരുപ്പൂരിലെ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പിതാവ്. കോഴിക്കോട് ജില്ലാ ജയിലിന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകള്‍ ഹന്‍ഷ ഷെറിനെ(19)യാണ് തിരൂപ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഹന്‍ഷയുടേത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്ന് കസബ പൊലീസ് അറിയിച്ചു. ഹന്‍ഷ ട്രെയ്‌നില്‍ നിന്നും ചാടുകയായിരുന്നെന്നും പിന്നാലെ ചാടിയ അഭിറാമാണ് ഹന്‍ഷയെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് തിരുപ്പൂര്‍ പൊലീസ് അറിയിച്ചത്. ബൈക്കപകടത്തില്‍ പരുക്കേറ്റെന്ന് പറഞ്ഞാണ് അഭിറാം, ഹന്‍ഷ ഷെറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ട്രെയ്‌നില്‍ നിന്നാണ് ഹന്‍ഷ വീണതെന്ന് പൊലീസിന് വ്യക്തമായത്. ഹന്‍ഷ മരിച്ചതോടെ അഭിറാമിന്റെ ഫോണില്‍ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു.
കഴിഞ്ഞ ഏഴാം തീയ്യതിയാണ് ഹന്‍ഷ വീടുവിട്ടിറങ്ങിയത്. പല തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മകള്‍ തിരിച്ചുവരാതിരുന്നതിനെത്തുടര്‍ന്ന് പിതാവ് കസബ പൊലീസില്‍ 17ന് പരാതി നല്‍കിയിരുന്നു.
ആറ് മാസത്തിനിടെ മൂന്ന് തവണയാണ് അഭിറാമിനൊപ്പം ഷെറിന്‍ വീട് വിട്ടിറങ്ങിയതെന്ന് പോലിസ് പറഞ്ഞു. ഇതിന് മുമ്പ് ഷെറിനെ കണ്ടെത്തി പൊലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴും ആരുടെ കൂടെയാണ് പോയതെന്ന് കുട്ടി മൊഴി നല്‍കിയിരുന്നില്ല. കോടതി നിര്‍ദ്ദേശപ്രകാരം വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച കുട്ടിയെ പിന്നീട് പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss