|    Apr 25 Tue, 2017 2:32 am
FLASH NEWS

ഹന്ദ്വാര പെണ്‍കുട്ടി സുരക്ഷിതയല്ല: വനിതാ കമ്മീഷന്‍

Published : 22nd April 2016 | Posted By: swapna en

kashmir_funerall6

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി സുരക്ഷിതയല്ലെന്ന് ജമ്മുകശ്മീര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ നയീമ മെഹജൂര്‍. അവള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആലോചിക്കുകയാണെന്നും പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ നയീമ പറഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടിയെ കണ്ടു. അവള്‍ മാനസികമായി അസ്വസ്ഥയാണ്. കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയിലാണവള്‍. പരസ്പര ബന്ധമില്ലാതെയാണവള്‍ സംസാരിക്കുന്നത്. പെണ്‍കുട്ടി ഇപ്പോഴും പോലിസ് നിരീക്ഷണത്തിലാണ്. സംഭവം നടന്ന ഹന്ദ്വാരയില്‍നിന്ന് അവള്‍ താമസം മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയിപ്പോള്‍ അവളുടെ അമ്മായിയുടെ കൂടെയാണ്. സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ അവള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കേണ്ടതുണ്ടെന്നും നയീമ വ്യക്തമാക്കി. മാനഭംഗം നടന്ന വാര്‍ത്ത പുറത്തുവന്ന ഉടനെ പോലിസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day