|    Jul 25 Tue, 2017 10:22 pm
FLASH NEWS
Home   >  National   >  

ഹന്ദ്വാരയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് അക്രമികളെ വധിച്ചു

Published : 6th October 2016 | Posted By: mi.ptk

hadhwar

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയില്‍ സൈനിക ക്യാമ്പിന് നേരെ അക്രമികളുടെ വെടിവെപ്പ്.   പുലര്‍ച്ചെ അഞ്ച് മണിയോടെ 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്ന് അക്രമികളെ വധിച്ചു. സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല. സൈനിക യൂണിഫോമിലായിരുന്നു അക്രമികള്‍ എത്തിയിരുന്നത്.
കുപ് വാര ജില്ലയിലെ ലാന്‍ഗേറ്റിലെ സൈനിക ക്യാംപിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഭടന്മാര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജാഗ്രതയിലായിരുന്ന സുരക്ഷാ ഭടന്മാര്‍ ഉടന്‍ തന്നെ തിരിച്ചടിക്കുകയും ചെയ്തു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന വെടിവെപ്പിന്റെ ആദ്യ 20 മിനുറ്റ് നീണ്ട വെടിവെപ്പിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് സൈന്യം 2 അക്രമികളെ വധിച്ചത്. കൂടുതല്‍ അക്രമികളെ കണ്ടെത്തുന്നതിനായി സൈന്യം പ്രദേശത്ത് നടത്തുന്ന തിരച്ചില്‍ 9.30ഓടെ അവസാനിപ്പിച്ചതായി സൈന്യം അറിയിച്ചു. രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മുന്‍പ് 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിന് നേരെ ആക്രമണമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക